ബ്രിഡ്ജ്ടൗൺ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിന മത്സരം മഴമൂലം നിർത്തിവെച്ചു. മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ എന്നിവരുടെ വിക്കറ്റുകളാണ് വീണത്.
നേരത്തെ ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ടീമിലില്ല. ഹാർദിക് പാണ്ഡ്യയാണ് നായകൻ. ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 90 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇഷാന്‍ കിഷന്‍ അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധശതകം നേടാന്‍ കിഷന് സാധിച്ചു.
എന്നാല്‍ ടീം സ്‌കോര്‍ 90-ല്‍ നില്‍ക്കേ ഗുഡകേഷ് മോട്ടി ഈ കൂട്ടുകെട്ട് പൊളിച്ചു. 49 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഗില്ലിനെ മോട്ടി അല്‍സാരി ജോസഫിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ ക്രീസില്‍ മൂന്നാമായി മലയാളി താരം സഞ്ജു സാംസണ്‍ ക്രീസിലെത്തി. എന്നാല്‍ ഗില്ലിന് പിന്നാലെ കിഷനെയും പുറത്താക്കി വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കി. 55 പന്തില്‍ 55 റണ്‍സെടുത്ത കിഷനെ റൊമാരിയോ ഷെപ്പേര്‍ഡാണ് വീഴ്ത്തിയത്. അത്യുഗ്രന്‍ ക്യാച്ചിലൂടെ താരത്തെ അലിക് അതനാസെയാണ് പുറത്താക്കിയത്.
നാലാമനായി സ്ഥാനക്കയറ്റം കിട്ടിവന്ന അക്ഷര്‍ പട്ടേലിന് അത് മുതലാക്കാനായില്ല. വെറും ഒരു റണ്‍ മാത്രമെടുത്ത താരത്തെയും ഷെപ്പേര്‍ഡ് പുറത്താക്കി. ഇതോടെ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 90 എന്ന നിലയില്‍ നിന്ന് 97 ന് മൂന്ന് എന്ന സ്‌കോറിലേക്ക് വീണു. വെറും ഏഴ് റണ്‍സിനിടെയാണ് മൂന്ന് വിക്കറ്റും വീണത്. അഞ്ചാമനായി ക്രീസിലെത്തിയത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്.
ആദ്യ മത്സരത്തിൽ 5 വിക്കറ്റിന് വിജയിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. കുൽദീപ് യാദവിന്റെയും രവീന്ദ്ര ജഡേജയുടെയും ബോളിങ് മികവിലാണ് ആദ്യ മത്സരം ഇന്ത്യ സ്വന്തമാക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം