കണ്ണൂർ: പി ജയരാജന്റെ മോർച്ചറി പ്രയോഗം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു തരത്തിലുമുള്ള പ്രകോപനത്തെയും സിപിഐഎം പ്രോത്സാഹിപ്പിക്കില്ലെന്നാണ് എം വി ഗോവിന്ദന്റെ മറുപടി. കൊലപാതകം നടത്തിയാല്‍ പോലും തിരിച്ചടിക്കരുതെന്നാണ് പാര്‍ട്ടി നിലപാട്. കോടിയേരിയുടെ കാലത്ത് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തിലേക്ക് പോകാന്‍ താത്പര്യമില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.
സ്പീക്കർ എ എൻ ഷംസീറിന്റെ വിവാദ പ്രസംഗത്തെ ചൊല്ലിയാണ് പി. ജയരാജനും ബിജെപിയും കഴിഞ്ഞ ദിവസം നേർക്കുനേര്‍ വാക്ക്പോര് നടത്തിയത്. ഈ മാസം ഇരുപത്തിയൊന്നിന് കുന്നത്തുനാട് വെച്ച് ഷംസീർ നടത്തിയ പ്രസംഗമാണ് കൊലവിളികൾക്ക് ആധാരം. പ്രസംഗത്തിൽ ഹൈന്ദവ വിശ്വാസത്തെ സ്പീക്കർ അവഹേളിച്ചെന്നാരോപിച്ച് സംഘപരിവാർ സംഘടനകൾ പ്രതിഷേധിച്ചു.
തലശ്ശേരി എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ യുവമോർച്ച ജന.സെക്രട്ടറി കെ.ഗണേഷ് കൈവെട്ടൽ സംഭവുമായി ചേർത്ത് ഷംസീറിനെതിരെ ഭീഷണി മുഴക്കി. ‘പോപ്പുലര്‍ ഫ്രണ്ടുകാര്‍ ജോസഫ് മാഷിന്റെ കൈവെട്ടിയതുപോലെയൊരു അനുഭവം ഷംസീറിന് ഉണ്ടാകാതിരിക്കില്ല’- എന്നായിരുന്നു കെ ഗണേശിന്റെ പ്രസ്താവന.
പിന്നാലെ പരസ്യ കൊലവിളി നടത്തിയ ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തി. ജയരാജനെതിരെ നടപടിയാവശ്യപ്പെട്ട് യുവമോർച്ച കണ്ണൂർ എസ്പിക്ക് പരാതിയും നൽകി.
രണ്ട് പ്രസംഗവും വിവാദമായതിന് പിന്നാലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനും പി ജയരാജനും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഇരുവരുടെയും പൊതു പരിപാടികള്‍ക്ക് സുരക്ഷ കൂട്ടിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം