കോഴിക്കോട്: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയ ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണവുമായി യുവാവിനെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍നിന്ന് എത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ റഹൂഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വര്‍ണം പൊടി രൂപത്തിലാക്കി, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ അബ്ദൂള് റഹൂഫ് 188 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് കടത്തിക്കൊണ്ടുവന്നത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയെ അതിജീവിച്ച് പുറത്തുകടന്ന ഇയാളെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. വിപണിയില്‍ ഏകദേശം പതിനൊന്ന് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് അബ്ദുള്‍ റഹൂഫ് കടത്തിയത്.
വെള്ളിയാഴ്ച രാത്രി ഏഴ് മണിക്കുള്ള വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ പൊലീസാണ് റഹൂഫ് പൊലീസിന്റെ വലയിലായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം