മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ ലക്ഷ്വറി ട്രാവൽ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറ് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
പുലർച്ചെ 2.30 ഓടെ ജില്ലയിലെ മൽകാപൂർ പട്ടണത്തിലെ മേൽപ്പാലത്തിലായിരുന്നു അപകടം. നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് അമർനാഥ് തീർത്ഥാടകരുമായി ഹിംഗോളിയിലേക്ക് പോവുകയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസും അധികൃതരും സ്ഥലത്തെത്തി പരിക്കേറ്റവരെ ബുൽധാനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കുകളുള്ള 32 യാത്രക്കാർക്ക് അടുത്തുള്ള ഗുരുദ്വാരയിൽ പ്രഥമശുശ്രൂഷ നൽകി. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം