ന്യൂഡൽഹി : മണിപ്പൂരിലെ കലാപ ബാധിത മേഖലകളിൽ സന്ദർശനത്തിനായി പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ യുടെ എംപിമാരുടെ സംഘം ഇന്ന് മണിപ്പൂരിലെത്തും. രണ്ട് ദിവസമാണ് സന്ദർശനം. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസിലെ (ഇന്ത്യ) 16 പാർട്ടികളിൽ നിന്ന് 20 പാർലമെന്റ് അംഗങ്ങളാണ് മണിപ്പൂരിലെത്തുക . നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ സഖ്യം വ്യക്തമാക്കി. സംഘം മണിപ്പൂർ ഗവർണറോട് കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച
ഗവർണറെ നേരിൽ കാണാനാണ് ശ്രമമെന്ന് കോൺഗ്രസ് എംപി ഡോ നസീർ ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു.