തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് ഒന്ന് വരെയാണ് നേരിയ മഴ അനുഭവപ്പെടുക. ഏതാനും ദിവസങ്ങളായി നീണ്ടുനിന്ന അതിശക്തമായ മഴയ്ക്ക് ശമനം ഉണ്ടായിട്ടുണ്ട്.
read more മദ്യപാനത്തിനിടെ തർക്കം;തൃശൂരില്‍ ആദിവാസി യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ
മഴയുടെ തോത് അൽപം കുറഞ്ഞതിനാൽ ഇന്ന് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ 31 വരെ കർണാടക തീരത്ത് മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
കടലാക്രമണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, അടുത്ത രണ്ടാഴ്ച ശക്തമായ മഴ അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കാലവർഷത്തിന്റെ മധ്യത്തോടെ എൽനിനോ പ്രതിഭാസം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കാലവർഷത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം