മസ്കറ്റ്: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒമാനില്‍ അടുത്ത രണ്ട് ദിവസങ്ങളിലും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും ജബല്‍ അഖ്ദര്‍ സമീപത്തുമാകും കൂടുതല്‍ മഴ ലഭിക്കുക.
വാദികള്‍ നിറഞ്ഞൊഴുകും. മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടാകും. മണിക്കൂറില്‍ 27 മുതല്‍ 83 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. പൊടി ഉയരുന്നത് ദൂരക്കാഴ്ചയെ ബാധിക്കും. വാദികളില്‍ നീന്താന്‍ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കുട്ടികള്‍ വാദികളില്‍ എത്താതെ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. സഹം, അബ്രി, ബഹ്ല, നിസ്വ, മുദൈബി എന്നീ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം