കണ്ണൂർ: യുവമോര്‍ച്ചയ്ക്കെതിരെ സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന് നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. പി ജയരാജന്റെ പ്രസ്താവന ഭാഷാചാതുര്യത്തിന്റെ ഭാഗമായി ഉണ്ടായതാണ്. പ്രസംഗം ഭീഷണിയായി കാണേണ്ടതില്ലെന്നും പ്രാസംഗികനെന്ന നിലയില്‍ ഒരു പ്രയോഗം മാത്രമാണ് അദ്ദേഹം നടത്തിയതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
‘കൈവെട്ടും കൊല്ലും എന്ന് യുവമോർച്ച പരസ്യമായി പ്രസ്താവന നടത്തിയപ്പോൾ ഉള്ള പ്രതികരണമാണ് അത്. പി ജയരാജൻ നടത്തിയത് പ്രയോഗമാണ്, അത് ഭാഷാചാതുര്യത്തിൽ ഭാഗമാണ്. യുവമോർച്ചയുടെ പ്രഖ്യാപനം മോർച്ചറിയിലായിരിക്കും എന്നത് ഭാഷാ ഭംഗി ഉപയോഗിച്ചു കൊണ്ടുള്ള പ്രയോഗം മാത്രമായിരുന്നു’- ഇ.പി. ജയരാജൻ പറഞ്ഞു.
‘യുവമോർച്ചയാണല്ലോ, അതുകൊണ്ട് മോർച്ചറി എന്ന പദം അവിടെ ഉപയോഗിച്ചു. പ്രാസംഗികൻ എന്ന നിലയിൽ ഭാഷാ ഭംഗിക്ക് വേണ്ടിയുള്ള പ്രയോഗം മാത്രമാണ് ജയരാജൻ നടത്തിയിട്ടുള്ളൂ’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഷംസീറിനെതിരെ കൈയോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും എന്നായിരുന്നു പി. ജയരാജന് പറഞ്ഞത്. കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎല്‍എ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനാണ് പി ജയരാജന് മറുപടി നല്‍കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം