ബാര്‍ബഡോസ്: ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ ജയം. 115 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി 22.5 ഓവറിലാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ബൗളിംഗില്‍ മൂന്ന് ഓവറില്‍ 6 റണ്‍സിന് നാല് വിക്കറ്റുമായി കുല്‍ദീപ് യാദവ് തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ 46 പന്തില്‍ 52 റണ്‍സുമായി ഇഷാന് കിഷന് താരമായി.
വിരാട് കോലി ക്രീസിലിറങ്ങാതിരുന്നപ്പോള്‍ ഓപ്പണറും നായകനുമായ രോഹിത് ശർമ്മ ഏഴാമനായാണ് ക്രീസിലെത്തിയത്. മറ്റ് താരങ്ങള്‍ക്ക് ബാറ്റിംഗിന് അവസരം കൊടുക്കുകയായിരുന്നു ഇരുവരും.
ആദ്യം ബാറ്റു ചെയ്ത വിൻഡീസ് 23 ഓവറിൽ വെറും 114 റൺസിനു പുറത്തായി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വിൻഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, മൂന്നു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ, ഷാർദുൽ ഠാക്കൂർ, അരങ്ങേറ്റക്കാരൻ മുകേഷ് കുമാർ എന്നിവരാണ് വിൻഡീസ് ബാറ്റിങ് നിരയെ തകർത്തത്.
മൂന്നാം ഓവറിൽ ഓപ്പണർ കൈൽ മയേഴ്സിന്റെ (9 പന്തിൽ 2) വിക്കറ്റ് വീഴ്ത്തി ഹാർദിക് പാണ്ഡ്യയയാണ് വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണു. പവർപ്ലേ അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലായിരുന്നു വിൻഡീസ്. നാലാമനായി ഇറങ്ങിയ ഷായ് ഹോപ്പിന്റെ (45 പന്തിൽ 43) പ്രതിരോധമാണ് വിൻഡീസ് സ്കോർ നൂറു കടത്തിയത്. ഹോപ് ഉൾപ്പെടെ നാലു പേർ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്നത്.
ബ്രാണ്ടൻ കിങ് (23 പന്തിൽ 17) അലിക് അത്താനസ് (18 പന്തിൽ 22), ഷിമ്രോൺ ഹെറ്റ്മെയർ (19 പന്തിൽ 11), റൂവ്മൻ പവൽ (4 പന്തിൽ 4), റൊമാരിയോ ഷെഫേർഡ് (പൂജ്യം), യാന്നിക് കാരിയ (9 പന്തിൽ 3), ഡൊമിനിക് ഡ്രേക്സ് (5 പന്തിൽ 3), ജയ്ഡെൻ സീൽസ് (പൂജ്യം), ഗുദാകേശ് മോത്തി (0*) എന്നിങ്ങനെയാണ് മറ്റു വിൻഡീസ് ബാറ്റർമാരുടെ സ്കോറുകൾ.
മറുപടി ബാറ്റിംഗില്‍ നായകന് രോഹിത് ശര്‍മ്മ സ്വയം മാറി ഇഷാന് കിഷന് ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം അവസരം കൊടുത്തു. എന്നാല്‍ ഗില്ലിന്റെ(16 പന്തില്‍ 17) ഇന്നിംഗ്സ് നാല് ഓവറിനപ്പുറം നീണ്ടില്ല. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ ബ്രാണ്ടന്‍ കിംഗിനായിരുന്നു ക്യാച്ച്. പകരമെത്തിയ സൂര്യകുമാര്‍ യാദവ്(25 പന്തില്‍ 19) നന്നായി തുടങ്ങിയെങ്കിലും ഗുഡകേഷ് മോട്ടീയെ സ്വീപ് കളിക്കാന്‍ ശ്രമിച്ച് എല്‍ബിയില്‍ മടങ്ങി. നാലാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ 7 പന്തില്‍ 5 റണ്ണെടുത്ത് പുറത്തായി. അർധസെഞ്ചുറി നേടിയ ഇഷാന് കിഷനെയും(46 പന്തില്‍ 52) മോട്ടീ മടക്കി. 4 പന്തില്‍ 1 റണ്ണുമായി ഷർദുല്‍ ഠാക്കൂറും മടങ്ങി. രവീന്ദ്ര ജഡേജയും(16*), രോഹിത് ശർമ്മയും(12*) കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം