തിരുവനന്തപുരം: വര്‍ക്കല ഇടവയില്‍ പാരലല്‍ കോളജ് അധ്യാപകൻ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പാരലല്‍ കോളേജ് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവ കാപ്പില്‍ സ്വദേശി ഷെഫി ഹുസീനെ അയിരൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ സെന്റര്‍ ഉടമകൂടിയായ ഷെഫീ ഹുസീൻ പെണ്‍കുട്ടിയെ ട്യൂഷൻ സെന്ററിലുള്ള തന്റെ സ്വകാര്യ മുറിയില്‍ വിളിച്ചുവരുത്തി കടന്നു പിടിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു എന്നാണ് പരാതി.
സംഭവത്തിനുശേഷം പെണ്‍കുട്ടി കൂട്ടുകാരികളോടും സ്കൂളിലെ അധ്യാപികയോടും ഈ വിവരം പറഞ്ഞു. തുടര്‍ന്ന് അധ്യാപകരാണ് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശപ്രകാരമാണ് അയിരൂര്‍ പോലീസ് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം