തൃശ്ശൂർ: സ്പീക്കർ എ.എൻ.ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. വയസുകാലത്ത് വീട്ടിനുള്ളിൽ അടങ്ങി ഒതുങ്ങി ഇരിക്കുന്നതാണ് നല്ലതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
‘ഗുണ്ടാ മാഫിയാ നേതാക്കളുടെ വാക്കും കേട്ട് പിണറായി വിജയന്റെ മുമ്പിൽ തലകുനിച്ചു നിൽക്കുന്നവരാണ് കേരളത്തിലെ യുവമോർച്ചക്കാരും ബിജെപിക്കാരും എന്ന ധാരണ വേണ്ട. അല്ലെങ്കിലേ കുറേ അസ്വസ്ഥതകളുമായിട്ടാണ് ജീവിക്കുന്നത്. മോർച്ചറിയിൽ ഒരുപാട് ആളുകളെ കിടത്തിയിട്ടുണ്ട്. ഒരുപാട് ബലിധാനികളെ കണ്ട നാടാണ് കേരളം. അതിനുള്ള ആവതൊന്നും ഇപ്പോൾ ജയരാജന് ഇല്ല. പിണറായി വിജയന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഈ ഡയലോഗ് കൊണ്ട് നടക്കും. അല്ലാതെ മൈതാനത്ത് നിന്ന് പോരാട്ടം നടത്താനുള്ള തന്റേടവും ചങ്കൂറ്റവും ഇല്ല’- ശോഭാ സുരേന്ദ്രൻ പറഞ്ഞു.
read more :കനത്ത മഴയും, കാറ്റും; മോശം കാലാവസ്ഥ ; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ജാഗ്രത നിർദ്ദേശം
‘കേരളം പഴയ കേരളമല്ല. ഇന്ത്യ മഹാരാജ്യം എല്ലാവരുടേയും അമ്മയാണ്. ജയരാജന്റെ പാർട്ടിക്കാർക്ക് പ്രത്യേക നിയമം ഒന്നുമില്ല. അല്ലെങ്കിലേ ശാരീരികമായിട്ട് വയ്യ. അടങ്ങി ഒതുങ്ങി ഇരിക്കുന്നതാണ് ജയരാജന് നല്ലത്’- ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ജോസഫ് മാഷിന്റെ അനുഭവം ഓർമിപ്പിച്ചായിരുന്നു ഷംസീറിനെതിരെ യുവമോർച്ച ജനറൽ സെക്രട്ടറി കെ.ഗണേഷിന്റെ വെല്ലുവിളി. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ.എൻ.ഷംസീറിന്റെ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു പരാമർശം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം