പറ്റ്ന: മണിപ്പൂർ വിഷയം ഉന്നയിച്ച് ബിഹാർ ബി.ജെ.പിയിൽ രാജി. ബി.ജെ.പി സംസ്ഥാന വക്താവ് വിനോദ് ശർമ പാർട്ടിയിൽ നിന്ന് രാജിവച്ചു. മണിപ്പൂരിലെ നിലവിലെ അവസ്ഥ രാജ്യത്തെ നാണംകെടുത്തിയെന്നും ബി.ജെ.പി നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും വിനോദ് ശർമ വാര്‍ത്താഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാർട്ടിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ സ്ത്രീ ശാക്തീകരണവും ഹിന്ദു ധർമ സംരക്ഷണവും ഇതോണോയെന്നും രാജി നല്‍കിയശേഷം വിനോദ് ശർമ ചോദിച്ചു.
read more :കനത്ത മഴയും, കാറ്റും; മോശം കാലാവസ്ഥ ; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ജാഗ്രത നിർദ്ദേശം
സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്തതിന് സമാനമായ നൂറുകണക്കിന് കേസുകളുണ്ടെന്ന് പറഞ്ഞതിന് മണിപ്പൂര്‍ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ വിനോദ് ശർമ വിമര്‍ശിച്ചു- “ഭാരിച്ച ഹൃദയത്തോടെയാണ് ഞാൻ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചത്. മണിപ്പൂരിലെ സാഹചര്യം ഇന്ത്യയെ അപകീർത്തിപ്പെടുത്തി”.
ഇത്തരമൊരു സംഭവം മറ്റൊരിടത്തും ഉണ്ടായിട്ടില്ലെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതിയതായി ശർമ പറഞ്ഞു.
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി പരേഡ് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നത് മുതൽ ബി.ജെ.പി സംസ്ഥാന സർക്കാരിനും കേന്ദ്രത്തിനുമെതിരെ കടുത്ത വിമർശനം ഉയര്‍ന്നു. മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മണിപ്പൂര്‍ വിഷയം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ലോക്സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം