കണ്ണൂർ: സിപിഎം നേതാവ് പി ജയരാജനെതിരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി യുവമോർച്ച. തലശ്ശേരിയിലെ കൊലവിളി പ്രസംഗത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഭീഷണി രാഷ്ട്രീയ സംഘർഷത്തിന് വഴി വെക്കുമെന്ന് പരാതിയിൽ പറയുന്നു. എ എൻ ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നാണ് ജയരാജൻ പ്രസംഗത്തിൽ ഭീഷണി മുഴക്കിയത്.
‘പോപ്പുലർ ഫ്രണ്ടുകാർ ജോസഫ് മാഷിന്റെ കൈവെട്ടിയതുപോലെയൊരു അനുഭവം ഷംസീറിന് ഉണ്ടാകാതിരിക്കില്ല’- എന്നായിരുന്നു കോ.ഗണേശിന്റെ പ്രസ്താവന. ഈ ഭീഷണിയൊന്നും ഈ നാട്ടിൽ നടപ്പില്ലെന്നും അതിശക്തമായ ചെറുത്ത് നിൽപ്പുണ്ടാകുമെന്നും മറുപടിയായി പി.ജയരാജൻ പറഞ്ഞു.
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ എൻ ഷംസീറിന്റെ ഓഫീസിലേക്ക് യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെ ഗണേഷിന്റെ വിവാദ പരാമർശവും.
read more :കനത്ത മഴയും, കാറ്റും; മോശം കാലാവസ്ഥ ; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ജാഗ്രത നിർദ്ദേശം
കഴിഞ്ഞ ദിവസംമുതൽ ഷംസീറിനുള്ള പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഷംസീർ പങ്കെടുക്കുന്ന പരിപാടികളിൽ കൂടുതൽ പൊലീസിനെയും വിന്യസിക്കുന്നുണ്ട്.
യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പരസ്യമായി കൊലവിളി മുഴക്കുന്ന പി ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















