പാലക്കാട്: പാലക്കാട് മഞ്ഞപ്രയിൽ ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ഞപ്ര നാട്ടുകൽ സ്വദേശിനി കാർത്തിക(30), ഭർത്താവ് പല്ലശ്ശന സ്വദേശി പ്രമോദ് (36) എന്നിവർക്കാണ് പൊള്ളലേറ്റത്.
ഇന്ന് രാവിലെ ആറുമണിക്കായിരുന്നു സംഭവം. ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമോദിന്റെ നില ഗുരുതരമാണ്. ടുംബ വഴക്കിനെ തുടർന്ന് അകന്ന് കഴിയുകയായിരുന്നു ഇരുവരും.
ബുധനാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. പാലക്കാട് ബേക്കറിയിൽ ജോലി ചെയ്യുന്ന കാർത്തിക രാവിലെ മഞ്ഞപ്ര ബസ് സ്റ്റാൻഡിൽ ബസ് കയറാൻ എത്തിയപ്പോൾ ഒളിഞ്ഞുനിന്ന ഭർത്താവ് ആക്രമിക്കുകയായിരുന്നു. കാർത്തികയെ പിടിച്ചുനിർത്തിയ പ്രമോദ് കയ്യിൽ കരുതിയിരുന്ന പെട്രോൾ അടങ്ങിയ കുപ്പി തുറന്ന് ഇരുവരുടെയും ദേഹത്തേക്ക് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. കുതറിമാറിയതിനാൽ കാർത്തികയ്ക്ക് കാര്യമായി പൊള്ളലേറ്റില്ല.
മൂന്നു വർഷമായി പ്രമോദും കാർത്തികയും അകന്നു താമസിക്കുകയാണ്. ഒരു വർഷം മുന്‍പു പ്രമോദ് കാർത്തികയെ കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. 60% പൊള്ളലേറ്റ പ്രമോദിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം