തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിലെ 150 എംബിബിഎസ് സീറ്റുകൾക്ക് അംഗീകാരം നഷ്ടമായി. 50 വർഷത്തോളം പ്രവർത്തന പരിചയമുള്ള മെഡിക്കൽ കോളജിനാണ് ദേശീയ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം നഷ്ടമായത്. ഡോക്ടർമാരുടേയും സീനിയർ റസിഡന്റുമാരുടേയും കുറവ് കാരണമാണ് നടപടി.
അംഗീകാരം നഷ്ടമായ വിവരം ആരോഗ്യ സർവകലാശാല മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു. ദേശീയ മെഡിക്കൽ കമ്മിഷൻ നടത്തിയ പരിശോധനയിൽ കാര്യമായ പോരായ്മകൾ കണ്ടെത്തിയതിനെ തുടർന്നാണ് അംഗീകാരം റദ്ദാക്കിയിതെന്നാണു വിവരം.
ആലപ്പുഴ മെഡിക്കൽ കോളജിനു പുറമേ കോഴിക്കോട്, കണ്ണൂര്‍, പരിയാരം മെഡിക്കൽ കോളജുകളിലെ പിജി സീറ്റുകള്‍ക്കും അംഗീകാരം നഷ്ടമായി. സീറ്റ് റദ്ദാക്കിയത് ഈ വർഷത്തെ അഡ്മിഷനെ ബാധിക്കില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം