ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യ മത്സരിക്കും. പുരുഷ, വനിതാ ടീമുകൾ ചൈനയിലേക്കു പോകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണു ട്വിറ്ററിൽ അറിയിച്ചത്.
അടുത്തിടെ ഇന്ത്യൻ ടീം നടത്തിയ പ്രകടനങ്ങൾ കൂടി പരിഗണിച്ചാണ് കേന്ദ്ര തീരുമാനം.നിലവിലെ മാനദണ്ഡങ്ങളിൽ ഇളവു നൽകാൻ കായിക മന്ത്രാലയവും കേന്ദ്ര സർക്കാരും തീരുമാനിച്ചതായും അനുരാഗ് ഠാക്കൂർ പ്രതികരിച്ചു.
ഇന്ത്യയിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിലും സാഫ് കപ്പിലും ഇന്ത്യ കിരീടം നേടിയിരുന്നു. ഫിഫ റാങ്കിങ്ങിൽ വർഷങ്ങൾക്കു ശേഷം ആദ്യ നൂറിൽ ഇടം പിടിക്കാനും ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിനു സാധിച്ചു. നിലവിൽ 99–ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങളിലെത്താൻ ഫുട്ബോൾ ടീമിന് സാധിക്കട്ടെയെന്ന് കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം