കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യു പീഡനക്കേസിൽ പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. പ്രതി ശശീന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്നും സ്വാധീനിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാർക്കെതിരെ നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിന്റെ ഭാഗത്തു നിന്ന് നീതി ലഭിച്ചില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.
Read more: ഓണമുണ്ണാന്‍ കാണം വില്‍ക്കേണ്ടിവരുമോ..?
സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണസമിതി രൂപീകരിച്ചിരുന്നു. ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിലെ പ്രതിയുടെ സസ്പെൻഷൻ പിൻവലിച്ചതിനാണ് അന്വേഷണസമിതി രൂപീകരിച്ചത്. ഈ മാസം 31ന് നടക്കുന്ന തെളിവെടുപ്പിന് ഹാജരാകാൻ പരാതിക്കാരിക്ക് നോട്ടീസും നൽകിയിട്ടുണ്ട്.
പീഡനത്തിനിരയായ യുവതിയുടെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്ത അഞ്ചുപേരുടെ സസ്പെൻഷൻ ആരോഗ്യ വകുപ്പ് അറിയാതെയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പിൻവലിച്ചത്. ഇതിനെതിരെ പരാതിക്കാരി ആരോഗ്യവകുപ്പിനെ സമീപിക്കുകയും ചെയ്തു. തുടർന്നാണ് അന്വേഷണസമിതി രൂപീകരിച്ചത്. ആരോഗ്യ വകുപ്പ് അറിയാതെ എങ്ങനെയാണ് സസ്പെൻഷൻ പിൻവലിച്ചതെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം