പത്തനംതിട്ട: പത്തനംതിട്ടയിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന വൻസംഘത്തെ പൊലീസ് പിടികൂടി. ഇവരിൽനിന്ന് 100 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. നഗരത്തിലെ ഒരു വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സലിം ജോയൽ, ഉബൈദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പൊലീസും ഡാൻസാഫും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
Read more: ഓണമുണ്ണാന്‍ കാണം വില്‍ക്കേണ്ടിവരുമോ..?
മണ്ണാറമലയിലെ വീട്ടിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. വിപണിയിൽ 30 ലക്ഷം രൂപ മൂല്യമുള്ളതാണിത്. ഇതിനു പിന്നില്‍ വൻസംഘമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പത്തനംതിട്ട കോയിപ്പുറത്ത് നിന്നും കഞ്ചാവ് പിടിച്ചതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇവരിലേക്കും അന്വേഷണം നീണ്ടത്. 300 ഗ്രാമിലധികം എം ഡി എം എ യും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം