നോയിഡ: എലിയെ ബൈക്ക് കയറ്റി കൊന്നു എന്ന കുറ്റത്തിന് നോയിഡയിൽ ഒരാളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വൻ വിവാദം പുകയുന്നു. സംഭവം വാർത്തയായതോടെ യുവാവിനെതിരെയുള്ള അറസ്റ്റ് പിൻവലിച്ചു.
പിന്നാലെ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട ഗൗതം ബുദ്ധ നഗർ പോലീസ് കമ്മീഷണർ ലക്ഷ്മി സിംഗ്. ബിരിയാണിക്കട നടത്തുന്ന സൈനുല്‍ ആബിദീന്‍ എന്ന യുവാവിനെയാണ് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
read more കളിക്കുന്നതിനിടെ ജനാലയുടെ കർട്ടൻ കഴുത്തിൽ കുരുങ്ങി പതിനൊന്നുകാരന് ദാരൂണാന്ത്യം
യുവാവ്ബൈ ക്കുമായി എലിയുടെ മുകളിലൂടെ പോകുന്നതിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഒരുസംഘം വീട്ടില്‍ കയറി സൈനുലിന്റെ സഹോദരനെ മര്‍ദിച്ചിരുന്നു. പിന്നാലെ സൈനുലിനെ ഫേസ് 3 പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷന്‍ 290 പ്രകാരമാണ് കേസെടുത്തത്. പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം