പത്താം പിറന്നാൾ ദിനത്തിൽ ശബരിമലയിൽ ദർശനം നടത്തി മാളികപ്പുറം സിനിമാ താരം ദേവനന്ദ. ഇനി സ്വാമിയെക്കാണാൻ 40 വർഷം കാത്തിരിക്കണമെന്നും ദേവനന്ദ കുറിച്ചു. ശബരിമലയിൽ നിന്നുള്ളൊരു വീഡിയോയും ദേവനന്ദ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. സ്വാമിയെ കാണാനുള്ള കാത്തിരിപ്പ് എന്തിനേക്കാളും വലുതാണെന്ന് ഈ കുഞ്ഞുതാരം കുറിച്ചു.
read more തുമ്പയില്‍ വള്ളം മറിഞ്ഞു ; അഞ്ചു പേരിൽ ഒരു മത്സത്തൊഴിലാളിയെ കാണാതായി ; നാലു പേർ നീന്തി രക്ഷപ്പെട്ടു
മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ തഴഞ്ഞെന്ന് അടുത്തിടെ ആരോപണം ഉയർന്നിരുന്നു. വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വളരെ പക്വതയാർന്ന മറുപടിയായിരുന്നു ദേവനന്ദ നൽകിയത്. ജൂറിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കു മാത്രമാണ് അവാർഡ് ലഭിക്കുന്നതെന്നും ദേവനന്ദ പ്രതികരിച്ചു.
‘ഇനി സ്വാമിയേ കാണാൻ 40 വർഷത്തെ കാത്തിരിപ്പാണ്, അതിലും വലുതല്ല മറ്റ് എന്തിന് വേണ്ടി ഉള്ള കാത്തിരിപ്പും, കഴിഞ്ഞ ദിവസം മലയിൽ പോയി ഭഗവാനെ കണ്ടപ്പോൾ’, ദേവനന്ദ കുറിച്ചു. അയ്യപ്പനെ ഏറെ ആരാധിക്കുന്ന ദേവനന്ദ 75 ദിവസം വ്രതമനുഷ്ഠിച്ചാണ് മാളികപ്പുറത്തിൽ അഭിനയിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം