വയനാട് : വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തിൽ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തു. ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, പിതാവ് ഋഷഭരാജന്, അമ്മ ബ്രാഹ്മിലി എന്നിവര്‍ക്കെതിരെയാണ് നടപടി.
കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന് അന്വേഷണ ചുമതലയേറ്റതിന് പിന്നാലെയാണ് നടപടി. ദര്‍ശനയുടെ ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന് പിന്നാലെയാണ് കുറ്റം ചുമത്തിയത്. ഭര്‍ത്താവും വീട്ടുകാരും ഒളിവിലാണെന്നും ഇവരെ കണ്ടെത്താൻ ശ്രമം തുടരുന്നതായും പോലീസ് അറിയിച്ചു.
ഈ മാസം 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദര്‍ശന അഞ്ചുവയസുള്ള മകള്‍ ദക്ഷയുമായി വെണ്ണിയോട് പുഴയില്‍ ചാടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ദര്‍ശനയുടെയും മകളുടെയും മരണത്തില്‍ വനിതാകമ്മീഷന് പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം