രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 പേടകത്തിന്റെ അവസാന ഭ്രമണപഥം ഉയർത്തൽ ഇന്ന് നടക്കും. ഇതുവരെ ഉള്ളതിൽ അഞ്ചാമത്തെയും, നിർണായകവുമായ ഭ്രമണപഥം ഉയർത്തലാണ് ഇന്ന് നടക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.00 മണിക്കും 3.00 മണിക്കും ഇടയിലാണ് ഭ്രമണപഥം ഉയർത്തുക. ഇതോടെ, ഭൂമിയെ ഒരുതവണകൂടി വലം വച്ചതിനു ശേഷം ചന്ദ്രോപരിതലത്തെ ലക്ഷ്യം വെച്ച് പേടകം മുന്നോട്ടു കുതിക്കും.
Also read :അയൽവാസിയായ ഒമ്പതു വയസുകാരിക്കു നേരേ ലൈംഗികാതിക്രമം: 47കാരന് തടവും പിഴയും ശിക്ഷ
ഓഗസ്റ്റ് ഒന്നോടു കൂടി ചന്ദ്രയാൻ-3 പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ. ഓഗസ്റ്റ് 23-നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിംഗ്. നിലവിൽ, ചന്ദ്രയാൻ-3ന്റെ കുതിപ്പ് പ്രതീക്ഷകൾക്കൊത്ത് തന്നെയാണ് തുടരുന്നതെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം