ഇടുക്കി: വസ്തു പോക്കുവരവ് ചെയ്ത് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ക്ക് 3 വര്‍ഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ. ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസറായിരുന്ന പ്രഭാകരന് നായര്‍ക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.
2008-2009 കാലയളവില്‍ ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ആയിരുന്ന പ്രഭാകരൻ നായര്‍ പരാതിക്കാരന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്ത് കൊടുക്കുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. 2009 ജൂലൈ മാസം 30ന് ആയിരുന്നു സംഭവം. പണം വാങ്ങുന്നതിനിടെ ഇടുക്കി വിജിലൻസ് മുൻ ഡിവൈ.എസ്.പി കെ.വി ജോസഫ് ഇയാളെ കൈയോടെ പിടികൂടി.
വിചാരണയ്ക്കൊടുവില് പ്രഭാകരൻ നായര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ളിക് പ്രോസിക്യൂട്ടര്‍മാരായ രാജ് മോഹൻ ആര്. പിള്ള, വി.എ സരിത എന്നിവര്‍ ഹാജരായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം