അമ്പലവയല്‍: കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ പെൺകുട്ടി മുങ്ങിമരിച്ചു. കുമ്പളേരി ക്രഷറിനുസമീപം പഴുക്കുടിയില്‍ വര്‍ഗീസിന്റെയും ഷീജയുടെയും മകളായ സോന (19) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
Also read : ചുമയ്ക്കുള്ള സിറപ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; ഇന്ത്യക്കെതിരെ നിയമനടപടി തുടങ്ങി ഗാംബിയ സര്‍ക്കാര്‍
വീടിനുസമീപത്തായി മണ്ണുനീക്കം ചെയ്ത് കാര്‍ഷികാവശ്യത്തിനായി നിര്‍മിച്ച കുളത്തിലായിരുന്നു അപകടം. വര്‍ഗീസും മക്കളും ചേര്‍ന്ന് നീന്താനിറങ്ങിയപ്പോള്‍ സോന ചെളിയില്‍ താഴ്ന്നു പോവുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരുള്‍പ്പടെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ബത്തേരിയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയാണ് മൃതദേഹം പുറത്തെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം