തൃശൂര്‍: തൃശൂര്‍ വടക്കേക്കാട് വൃദ്ധദമ്പതികളെ വെട്ടിക്കൊന്ന ചെറുമകന് അറസ്റ്റില്‍. വടക്കേക്കാട് സ്വദേശി അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ആഗ്മലിനെ ഇന്ന് ഉച്ചയോടെ പൊലീസ് പിടികൂടുകയായിരുന്നു.
പുന്നയൂര്‍ക്കുളം വടക്കേക്കാട് വൈലത്തൂരില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. 75 വയസുള്ള അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകനായ മുന്നയെന്ന് വിളിപ്പേരുള്ള ആഗ്മലാണ് കൊലപാതകം നടത്തിയത്. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്.
Also read : ചുമയ്ക്കുള്ള സിറപ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; ഇന്ത്യക്കെതിരെ നിയമനടപടി തുടങ്ങി ഗാംബിയ സര്‍ക്കാര്‍
കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ മകളുടെ വിവാഹ മോചനത്തിന് ശേഷം ചെറുമകന് ദീര്‍ഘകാലമായി ഇവരോടൊപ്പമായിരുന്നു താമസിച്ചു പോന്നിരുന്നത്. ആഗ്മല്‍ ലഹരിക്ക് അടിമയായിരുന്നതായി ആരോപണമുണ്ട്.
മാനസിക അസ്വാസ്ഥ്യത്തിന് മുൻപ് ചികിത്സ തേടിയ ആളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി നടത്തിയ അന്വേഷണത്തിലാണ് അക്മല്‍ പിടിയിലായത്. തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ചെറുമകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു താമസം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം