തിരുവനന്തപുരം: ശോഭിക്കുന്ന ഭരണാധികാരിയും കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിലാണ് മുഖ്യമന്ത്രി ഈ അഭിപ്രായപ്രകടനം നടത്തിയത്.
ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. വിദ്യാര്‍ഥി ജീവിതകാലം തൊട്ട് സജീവ രാഷ്ട്രീയ രംഗത്തുണ്ടായ അദ്ദേഹം കോണ്‍ഗ്രസിന്റെ മികച്ച സംഘാടകനും നേതാവുമായിരുന്നു. പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് 53 വർഷവും ഉമ്മൻ ചാണ്ടി നിലകൊണ്ടു. പാർലമെന്ററി പ്രവർത്തനത്തിൽ അതൊരു റെക്കോർഡാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ പ്രധാനപ്പെട്ട വിവിധ വകുപ്പുകൾ അദ്ദേഹം നല്ല രീതിയിൽ കൈകാര്യം ചെയ്തു. പാർട്ടിയെ എല്ലാ രീതിയിലും ശക്തിപ്പെടുത്തി. കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ ചലിക്കുന്ന നേതാവായി അദ്ദേഹം മാറി. യുഡിഎഫിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവാണ് ഉമ്മൻ ചാണ്ടി.
Also read : ചുമയ്ക്കുള്ള സിറപ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; ഇന്ത്യക്കെതിരെ നിയമനടപടി തുടങ്ങി ഗാംബിയ സര്‍ക്കാര്‍
ഒടുവില്‍ രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും ഒരുഘട്ടത്തിലും ഉമ്മന്‍ ചാണ്ടി പതറിയിരുന്നില്ല. രോഗാവസ്ഥയില്‍ ഒരു പരിപാടിയില്‍ വച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ നേരത്തെ കണ്ടതിനെക്കാള്‍ പ്രസരിപ്പും ഉന്മേഷവും വീണ്ടെടുത്തിരുന്നു.
അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുമായി സംസാരിച്ചപ്പോൾ ഉമ്മൻ ചാണ്ടിക്ക് വിശ്രമം വേണമെന്നാണ് നിർദേശിച്ചത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നിഘണ്ടുവില്‍ വിശ്രമമെന്നൊരു പദമില്ലെന്ന് നമുക്കറിയാം. ഉമ്മന്‍ ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും അത് എളുപ്പം നികത്താനാവുകയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും മത സാമുദായിക നേതാക്കളും പങ്കെടുക്കുന്നു. ഉമ്മൻചാണ്ടി അനുസ്മരണത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ എ.കെ ആന്റണിയും രമേശ് ചെന്നിത്തലയുമാണ് നിർദേശിച്ചത്. കെ.സുധാകരനും വി.ഡി.സതീശനും ഇതിൽ എതിർപ്പുണ്ടായിരുന്നു. ഇവർ പിന്നീട് നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം