കൊളംബോ: ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ എമർജിങ് ഏഷ്യാകപ്പ് കലാശപ്പോരാട്ടത്തിൽ ഇന്ത്യയെ തകർത്ത് പാകിസ്താന് കിരീടം. 128 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ ‘എ’യ്ക്കെതിരെ പാകിസ്താൻ ‘എ’ ടീം നേടിയത്. വെടിക്കെട്ട് സെഞ്ച്വറി ഇന്നിങ്സുമായി പാകിസ്താന്റെ പടനയിച്ച തയ്യബ് താഹിർ ആണ് ഫൈനലിലെ താരം. ഇന്ത്യൻ ഓൾറൗണ്ടർ നിഷാന്ത് സിന്ധു ടൂർണമെന്റിന്റെ താരവുമായി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ തയ്യബ് താഹിറിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 352 റൺസിന്റെ കൂറ്റൻ സ്കോർ ഉയർത്തിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ സംഘത്തിന് 40 ഓവറിൽ 224 റൺസെടുക്കാനേ സാധിച്ചുള്ളൂ. അഭിഷേക് ശർമ്മ മാത്രമായിരുന്നു ഇന്ത്യൻ നിരയിൽ പൊരുതി (51 പന്തിൽ 61 റൺസ്) നിന്നത്.
സായ് സുധർശൻ (29), നികിൻ ജോസ് (11), യാഷ് ദുൾ (39), നിഷാന്ത് സിന്ധു (10), ധ്രുവ് ജുറെൽ (9), റിയാൻ പരാഗ് (14), ഹർഷിത് റാണ (13) മാനവ് സുതാ (7), ആർ.എസ്. ഹംഗർഗേകർ (11), യുവരാജ്സിൻ ധോഡിയ (5) എന്നിങ്ങനെയായിരുന്നു ഇന്ത്യൻ ബാറ്റിങ് നിരയിലെ സ്കോർ.
പാകിസ്താന് വേണ്ടി സുഫിയാൻ മുഖീം 3 വിക്കറ്റ് നേടി. മുഹമ്മദ് വസീം ജൂനിയർ, മെഹ്റാൻ മുംതാസ്, അർഷദ് ഇഖ്ബാൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും മുബഷിർ ഖാൻ ഒരു വിക്കറ്റും നേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം