കിയവ്: യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം. യുക്രൈൻ തുറമുഖ നഗരമായ ഒഡെസയിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിൽ ഒഡെസയിലെ ഏറ്റവും വലിയ ഓർത്തഡോക്സ് പള്ളി ഉൾപ്പെടെ ചരിത്ര സ്മാരകങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. റഷ്യ യുക്രൈനുമായുള്ള ധാന്യ ഇടപാട് അവസാനിപ്പിച്ചത് മുതൽ ഒഡേസയിൽ ആക്രമണം തുടരുകയാണ്.
Also read: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബം പറയുന്നയാളെ സ്ഥാനാർഥിയാക്കുമെന്ന് കെ സുധാകരൻ
1809 ൽ നിർമാണം പൂർത്തിയായ ഓർത്തഡോക്സ് പള്ളി സോവിയറ്റ് യൂണിയന്റെ ആക്രമണത്തിൽ തകരുകയും 2003ൽ പുതുക്കിപ്പണിയുകയും ചെയ്തിരുന്നു. പള്ളിയുടെ പകുതിയോളം ഭാഗം റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്നു. ജനലുകളും വാതിലുകളും കത്തിനശിച്ചു. ഓർത്തഡോക്സ് പള്ളിക്ക് പുറമെ നഗരത്തിലെ നിരവധി ചരിത്ര സ്മാരകങ്ങൾ തകർന്നതായി ഒഡെസ മേയർ ഹെന്നഡി ട്രുക്കാനോവ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം