റിയാദ്: രാജ്യത്ത് കനത്ത ചൂട് തുടരുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദി അറേബ്യയിലെ നാല് മേഖലകളിലും ഈ ആഴ്ച അവസാനം വരെ ചൂട് ഉയരുന്നത് തുടരുമെന്നും 46-50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കുമെന്നും സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അല്‍ ശര്‍ഖിയ മേഖലയില്‍ താപനില ഉയരും. 48-50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. റിയാദിന്റെ കിഴക്ക്, തെക്ക് മേഖലകളിലും, അല്‍ ഖസീമിന്റെ കിഴക്കന്‍ മേഖലകളിലും മദീനയുടെ പടിഞ്ഞാന്‍ പ്രദേശങ്ങളിലും താപനില ഉയരും. 46-48 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം.
Also read: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബം പറയുന്നയാളെ സ്ഥാനാർഥിയാക്കുമെന്ന് കെ സുധാകരൻ
അല്‍ ശര്‍ഖിയയിലും മധ്യഭാഗങ്ങളിലും താപനില വളരെ കൂടുതലാകാനും സാധ്യതയുണ്ട്. മദീന, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങള്‍ മക്ക, ജിസാന്‍ മേഖലകള്‍ക്കിടയിലെ തീരദേശ റോഡില്‍ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ഇത് ദൂരക്കാഴ്ച പരിമിതപ്പെടുത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം