വാഷിങ്ടൻ: മണിക്കൂറുകളോളം ശുചിമുറി ഉപയോഗിക്കാൻ എയർലൈൻ അധികൃതർ അനുവദിക്കാത്തതിനെ തുടർന്ന് യാത്രാമധ്യേ വിമാനത്തിൽ മൂത്രമൊഴിച്ച് യുവതി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പിരിറ്റ് എയർലൈൻസിലാണു സംഭവം. രണ്ടു മണിക്കൂറോളം കാത്തിരുന്നതായും തുടർന്ന് വിമാനത്തിൽ തന്നെ മൂത്രമൊഴിക്കാൻ നിർബന്ധിതയായെന്നുമാണ് യുവതി പറയുന്നത്.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. യുഎസ് ആസ്ഥാനമായുള്ള സ്പിരിറ്റ് എയര്‍ലൈൻസ് ഫ്ലൈറ്റിന്റെ തറയില്‍ യുവതി പതുങ്ങിനില്ക്കുന്നതും ഇനി പിടിച്ചുനില്ക്കാൻ കഴിയാത്തതിനാല്‍ വാഷ്റൂമിലേക്ക് പോകണമെന്ന് ജീവനക്കാരോട് തര്‍ക്കിക്കുന്നതും കണാമായിരുന്നു.
Also read: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബം പറയുന്നയാളെ സ്ഥാനാർഥിയാക്കുമെന്ന് കെ സുധാകരൻ
സ്പിരിറ്റ് എയര്‍ലൈൻസിന്റെ കറുപ്പും മഞ്ഞയും യൂണിഫോം ധരിച്ച ഒരു ഫ്ലൈറ്റ് അറ്റൻഡന്റ്, യുവതിയുമായി വഴക്കിടുന്നതും ഒടുവില്‍ വിമാനത്തിന്റെ മൂലയില്‍ യാത്രക്കാരിയായ യുവതി മൂത്രമൊഴിക്കുന്നതും വീഡിയോയിലുണ്ട്.
“എനിക്ക് മൂത്രമൊഴിക്കണം. ഇപ്പോള്‍ രണ്ട് മണിക്കൂറായി. നിങ്ങള്‍ എന്തുകൊണ്ട് ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെന്ന് എന്നോട് പറയൂ. നിങ്ങള്‍ ശുചിമുറിയുടെ വാതില്‍ അടച്ചു,” ആ യാത്രക്കാരി ഫ്ലൈറ്റ് അറ്റൻഡന്റിനോട് പറഞ്ഞു. വിമാനത്തിന്റെ തറയിൽ ഇരുന്ന് മൂത്രമൊഴിക്കുന്ന സ്ത്രീ ജീവനക്കാരോട് തർക്കിക്കുന്നതും വിഡിയോയിൽ കാണാം.
സംഭവത്തെക്കുറിച്ച് സ്പിരിറ്റ് എയര്‍ലൈൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം