ചെർപ്പുളശ്ശേരി: ബസ് യാത്രക്കാർക്കും ജീവനക്കാർക്കും നിരോധിത പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന ബസ് ജീവനക്കാരൻ അറസ്റ്റിൽ. നെല്ലായ എഴുവന്തല ചീനിയംപറ്റ വീട്ടിൽ ശ്രീനാരായണ(57)നെയാണ് അറസ്റ്റ് ചെയ്തത്.
ഇയാൾ ചെർപ്പുളശ്ശേരി റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ ജോലിക്കാരനാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പുകയില ഉൽപനങ്ങൾ വലിയ തുകക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
എസ്.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്. എസ്.ഐ. പ്രസാദ്, എസ്.സി.പി.ഒ ബിജു, സി.പി.ഒ പ്രശാന്ത്, ഹോംഗാർഡ് രമേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.