ഗ്രീസിലെ റോഡെസ് ദ്വീപില്‍ വന്‍ കാട്ടുതീ. ആയിരക്കണക്കിന് തദ്ദേശീയരേയും വിനോദ സഞ്ചാരികളെയും പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. 3500ഓളം പേരെ കടല്‍- കര മാര്‍ഗ്ഗങ്ങളിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു. ഇനിയും നിരവധി ആളുകള്‍ ദ്വീപില്‍ നിന്ന് മടങ്ങാന്‍ റോഡ്സ് കടല്ക്കരയില് തമ്പടിച്ചിരിക്കുകയാണ്. അസഹനീയമായ ചൂട് കാലാവസ്ഥയോടൊപ്പം കാട്ടു തീ കൂടി പടര്‍ന്നതോടെ ആളുകള്‍ക്ക് സഹിക്കാനാകാത്ത കാലാവസ്ഥയാണ് റോഡില്‍ ഉള്ളതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ശക്തമായ കാറ്റ് കൂടിയായതോടെ അന്തരീക്ഷത്തില്‍ ചാരവും പുകയും നിറഞ്ഞിരിക്കുകയാണ്. ചാരം പറന്നു വീഴുന്നതിനാല്‍ ഭക്ഷണം പോലും കഴിക്കാനാകാത്ത സ്ഥിതിയാണെന്ന് ആളുകള്‍ പരാതിപ്പെടുന്നു. വിനോദ സഞ്ചാരികളും തദ്ദേശവാസികളും ഭരണകൂടം പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരണമെന്ന് നിര്‍ദ്ദേശമുണ്ട്.
മനോഹരമായ കാട് നിറഞ്ഞ പ്രദേശമായതുകൊണ്ടു തന്നെ റോഡ്സ് വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമാണ്. ചൊവ്വാഴ്ച തുടങ്ങിയ കാട്ടുതീ ദ്വീപിന്റെ നല്ലൊരു ഭാഗത്തെയും വിഴുങ്ങിക്കഴിഞ്ഞു. നേരത്തെ യൂറോപ്പില്‍ വീശിയടിക്കുന്ന ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ കാട്ടു തീ ഉണ്ടാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നീരീക്ഷണകേന്ദ്രം നല്‍കിയിരുന്നു. സ്ലോവാക്യയില്‍ നിന്നടക്കം 5 ഹെലികോപ്ടറുകളും 173ഓളം അഗ്നിശമന സേനാംഗങ്ങളും തീയണക്കാനുള്ള കഠിന ശ്രമം തുടരുകയാണ്.
ലെര്‍, ലാഡോസ് , അക്ലിപിയോ മേഖലകളെയെല്ലാം കാട്ടു തീ ബാധിച്ചു കഴിഞ്ഞു. ശക്തമായ കാറ്റും കാട്ടുതീയുടെ ദിശ അപ്രതീക്ഷിതമായി മാറുന്നതും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്. അത്യൂഷ്ണ തരംഗത്തിന് പിന്നാലെ കാട്ടുതീ കൂടി ആയതോടെ താപനില 45 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 50 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂടാകും ഗ്രീസില്‍ അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. വിനോദ സഞ്ചാര സീസണില്‍ തീപിടുത്തമുണ്ടായതോടെ ഗ്രീസിന്റെ വിനോദസഞ്ചാര മേഖലയ്ക്കും കാട്ടുതീ പടരുന്നത് വലിയ തിരിച്ചടിയാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം