ഇംഫാൽ: മണിപ്പുരിൽ കുക്കി ഗോത്രവിഭാഗത്തിൽപ്പെട്ട രണ്ടു സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രായപൂർത്തിയാകാത്ത ആളാണു പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. പൊലീസ് നടപടി വൈകിയതിനെതിരെ രോഷം ഉയരുമ്പോഴാണ് കൂടുതല്‍ പ്രതികള്‍ പിടിയിലാകുന്നത്.
അതേസമയം ഇത്തരം കൊടും ക്രൂരതകള്‍ അനുവദിക്കാനാകില്ലെന്ന് സംസ്ഥാനത്തെ നാഗ വിഭാഗം നേതാക്കള്‍ പ്രതികരിച്ചു. ബിജെപിയിലെയും ബിജെപി സഖ്യകക്ഷിയിലെയും നാഗ എംഎൽഎമാരാണ് കടുത്ത അതൃപ്തി പരസ്യമാക്കിയത്. മെയ്ത്തെയ്-കുക്കി കലാപത്തിൽ ഇത് ആദ്യമായാണ് നാഗ വിഭാഗം ശക്തമായ പ്രതികരണം നടത്തുന്നത്.
മേയ് പതിനെട്ടിന് എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് വീഡിയോ പുറത്തുവന്ന ശേഷമാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. പൊലീസ് പരാതി അവഗണിച്ചുവെന്ന് അക്രമം നേരിട്ട സ്ത്രീകളിൽ ഒരാളുടെ ഭർത്താവ് ആരോപിച്ചു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഈ സൈനികൻ തന്റെ ഭാര്യ വിഷാദരോഗിയായെന്നും ഒരു മാധ്യമത്തോട് പറഞ്ഞു.
Read more മണിപ്പൂരിലെ വംശഹത്യ ഭയപ്പെടുത്തുന്നത് : പിണറായി വിജയൻ
സംഭവത്തില്‍ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുംലെംബാം നുങ്സിത്തോയി മെയ്ത്തെയി എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ലൈംഗിക അതിക്രമത്തിനെതിരെ വ്യാപകരോഷം ഉയരുന്നതിനിടെയാണ് നടപടി.
മേയ് നാലിനാണു രാജ്യത്തെ നടുക്കിയ അതിക്രൂരമായ സംഭവം മണിപ്പുരില്‍ നടന്നത്. കുക്കി ഗോത്രവിഭാഗവും മെയ്തെയ് വിഭാഗവും തമ്മിൽ സംഘർഷമുണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണു രണ്ടു കുക്കി വിഭാഗത്തിലെ സ്ത്രീകളെ കലാപകാരികൾ നഗ്നരാക്കി റോഡിൽ കൂടി നടത്തിയത്. 15 ദിവസങ്ങൾക്കു ശേഷമാണു എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നത്. സ്ത്രീകളെ അധിക്ഷേപിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ രോഷമുണ്ടാവുകയും ചെയ്തതിനു പിന്നാലെ ജൂലൈ 20 നു കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം