കൊല്‍ക്കത്ത: മണിപ്പുരിനു പിന്നാലെ പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ രണ്ട് യുവതികളെ ഒരുകൂട്ടം സ്ത്രീകള്‍ ക്രൂരമായി മര്‍ദിച്ച് അര്‍ധനഗ്നരായി നടത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. ക്രൂരമര്‍ദനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
മാല്‍ഡയിലെ പകുഹത് മേഖലയില്‍ നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. സമീപത്തെ കടകളില്‍ യുവതികള്‍ മോഷണശ്രമം നടത്തിയതോടെ കടയുടമകളായ സ്ത്രീകള്‍ ഇവരെ പിടികൂടി മര്‍ദിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. മര്‍ദനമേറ്റ രണ്ട് യുവതികളും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. മര്‍ദനത്തെക്കുറിച്ച് അവരോ മോഷണ ശ്രമത്തെക്കുറിച്ച് കടയുടമകളോ പരാതി നല്‍കിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
Read more മണിപ്പൂരിലെ വംശഹത്യ ഭയപ്പെടുത്തുന്നത് : പിണറായി വിജയൻ
സംഭവത്തെ കുറിച്ച് ബംഗാൾ പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: ‘‘മാൾഡയിലെ പകുഹട്ട് എന്ന സ്ഥലത്ത് മൂന്നോ നാലോ ദിവസങ്ങൾക്കു മുൻപായിരുന്നു സംഭവം. മോഷണക്കുറ്റം ആരോപിച്ച് രണ്ടു സ്ത്രീകളെ പ്രദേശത്തെ കച്ചവടക്കാർ പിടികൂടി. വനിതകളായ കച്ചവടക്കാർ ഇവരെ മർദിച്ചു. തുടർന്ന് കുറ്റാരോപിതകളായ വനിതകൾ ഇവിടെ നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ല. ’’. പരാതി ലഭിക്കാത്ത സാഹചര്യത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മണിപ്പൂര്‍ സംഭവത്തിന് സമാനമായ സംഭവം ബംഗാളിലും അവര്‍ത്തിച്ചതോടെ മമത ബാനര്‍ജി സര്‍ക്കാരിനെതിരേ ബിജെപിയും വലിയ വിമര്‍ശനം ഉയര്‍ത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം