ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗോട്ടിനും ബജ്റംഗ് പൂനിയക്കും ട്രയൽസ് ഒഴിവാക്കി ഏഷ്യൻ ഗെയിംസിന് നേരിട്ട് പ്രവേശനം നൽകിയനെതിരായ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ഇരുവര്‍ക്കും ഏഷ്യൻ ഗെയ്സിംന് നേരിട്ട് യോഗ്യത നൽകിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) തീരുമാനം കോടതി ശരിവയ്ക്കുകയും ചെയ്തു. ഗുസ്തി താരങ്ങളായ അൻറിം പംഗൽ, സുജീത് കൽക്കൽ എന്നിവരാണ് ഹരജി നൽകിയത്.
ചിലർക്ക് മാത്രം ഇളവുകൾ അനുവദിക്കുന്നത് വിവേചനപരമാണെന്ന് ചൂണ്ടികാണിച്ചാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ഐഒഎ അഡ്ഹോക്ക് കമ്മിറ്റിയാണ് ഫോഗട്ടിനും (53 കിലോഗ്രാം), പുനിയക്കും (65 കിലോഗ്രാം) ഏഷ്യൻ ഗെയിംസിലേക്ക് നേരിട്ട് യോഗ്യത നൽകിയത്. മറ്റ് ഗുസ്തിതാരങ്ങൾ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടണമെങ്കിൽ സെലക്ഷൻ ട്രയലിൽ യോഗ്യത തെളിയിക്കണം.
Read more മണിപ്പൂരിലെ വംശഹത്യ ഭയപ്പെടുത്തുന്നത് : പിണറായി വിജയൻ
ട്രയൽസ് ഇല്ലാതെ ബജ്റങ് പൂനിയക്കും വിനേഷ് ഫോഗട്ടിനും ഏഷ്യൻ ഗെയിംസിലേക്ക് പ്രവേശനം നൽകാനുള്ള ഒളിമ്പിക് അസോസിയേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഗുസ്തി താരങ്ങളും കോച്ചുകളും നേരത്തെ രംഗത്തെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം