കോഴിക്കോട്: താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതി പിടിയില്‍. കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് ഷമീര്‍ ആണ് അറസ്റ്റിലായത്.
കല്‍പ്പറ്റ-പടിഞ്ഞാറത്തറ റൂട്ടില്‍ പുഴമുടി എന്ന സ്ഥലത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കൊലപാതകശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
Read more മണിപ്പൂരിലെ വംശഹത്യ ഭയപ്പെടുത്തുന്നത് : പിണറായി വിജയൻ
താമരശ്ശേരി സ്വദേശിയായ ഷാഫിയെയും ഭാര്യയെയും കഴിഞ്ഞ ഏപ്രിലിൽ നാലവർ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാൽ കുറച്ച് ദൂരം പിന്നിട്ട ശേഷം ഷാഫിയുടെ ഭാര്യയെ സംഘം ഇറക്കി വിടുകയായിരുന്നു. തട്ടിക്കൊണ്ടുപോയി 10 ദിവസത്തിന് ശേഷമാണ് ഷാഫിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് സംഘം ഷാഫിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് അറിയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം