തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം തിങ്കളാഴ്ച രാവിലെ 10 മുതൽ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭിക്കും.
അലോട്ട്മെന്റ് ലഭിച്ചവർ സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. വിദ്യാർഥി പ്രവേശനം തിങ്കളാഴ്ച രാവിലെ 10 മുതൽ ചൊവ്വാഴ്ച വൈകുന്നേരം നാല് വരെയുള്ള സമയ പരിധിയ്ക്കുള്ളിൽ നടത്തും.
അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ 27 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം