മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പോലീസും കസ്റ്റംസും നടത്തിയ പരിശോധനയിൽ രണ്ട് യാത്രക്കാരിൽ നിന്നായി 78 ലക്ഷം രൂപ വരുന്ന 1,321 ഗ്രാം സ്വർണം കണ്ടെടുത്തു. ധർമടം സ്വദേശി മുഹമ്മദ് ഷാഹിൽ, മുഴപ്പിലങ്ങാട് സ്വദേശി ജാബിർ പുതിയപുരയിൽ എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്. വിമാനത്താവള പരിസരത്തുനിന്നാണ് ഒരു കിലോയോളം വരുന്ന സ്വർണവുമായി വിമാന യാത്രക്കാരനെ പോലീസ് പിടികൂടിയത്.
ധർമടം സ്വദേശി മുഹമ്മദ് ഷാഹിൽനിന്നു 930 ഗ്രാം സ്വർണമാണ് എയർപോർട്ട് പോലീസ് പിടികൂടിയത്. ജാബിറിൽനിന്നു 391 ഗ്രാം സ്വർണം വിമാനത്താവളത്തിലെ കസ്റ്റംസും പിടികൂടി. ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇരുവരും എത്തിയത്.
Read more മണിപ്പൂരിലെ വംശഹത്യ ഭയപ്പെടുത്തുന്നത് : പിണറായി വിജയൻ
മുഹമ്മദ് ഷാഹിലിന്റെ ബാഗേജുകൾക്കുള്ളിലുണ്ടായിരുന്ന ജ്യൂസ് മിക്സറിനുള്ളിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു സ്വർണം. ജാബിർ ധരിച്ച ഷർട്ടിലും പാന്റിലും പേസ്റ്റ് രൂപത്തിൽ സ്വർണം ഒട്ടിച്ചാണ് കടത്താൻ ശ്രമിച്ചത്.എയർപോർട്ട് സ്റ്റേഷൻ എസ്ഐ കെ.വി.പ്രശാന്തന്റെ നേതൃത്വത്തിലുളള പോലീസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം