ബെംഗളൂരു: രാജ്യത്തെ ഏറ്റവും ധനികനായ എംഎൽഎയുടെ ആസ്തി 1,400 കോടിയിലധികം രൂപയാമെന്ന് റിപ്പോർട്ട്. കർണാടക ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാറാണ് രാജ്യത്തെ ഏറ്റവും ധനികനായ എംഎൽഎ. ഡി കെ ശിവകുമാറിന് 1,413 കോടി രൂപയുടെ ആസ്തിയുണ്ടെന്നും രാജ്യത്തെ ആദ്യത്തെ മൂന്ന് സമ്പന്നരായ എംഎൽമാരും കർണാടകയിൽ നിന്നുള്ളവരാണെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ട് പറയുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ധനികനായ എംഎഎല്‍മാരില്‍ ഒന്നാം സ്ഥാനം നിലമ്പൂര്‍ എംഎല് പിവി അൻവറിനാണ്. രണ്ടാം സ്ഥാനം മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനും. 149-ാം സ്ഥാനത്തുള്ള പി വി അൻവറിന് റിപ്പോര്‍ട്ട് പ്രകാരം 64.14 കോടിയുടെ സ്വത്താണുള്ളത്.17.06 കോടിയുടെ ബാധ്യതകളും പറയുന്നു. 295-ാം സ്ഥാനത്തുള്ള മാത്യു കുഴല്നാടന് 34.77 കോടിയുടെ സ്വത്തും 33.51 ലക്ഷത്തിന്റെ ബാധ്യതകളുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
read more വിങ്ങലായി മണിപ്പുർ ; ബലാല്സംഗക്കൊലകളില് അന്വേഷണം എങ്ങുമെത്തുന്നില്ല; ആശങ്കയേറുന്നു
369-ാം സ്ഥാനത്ത് പാല എംഎല്‍എ മാണി സി കാപ്പനും സ്ഥാനം പിടിച്ചു. 27 കോടി ആസ്തിയുള്ള കാപ്പന് 4 കോടി ബാധ്യതയുണ്ട്. പട്ടികയില്‍ 526-ാം സ്ഥാനത്ത് പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറും ഉണ്ട്. 537-ാമത് പിറവം എംഎല്‍എ അനൂപ് ജേക്കബ്-18 കോടി, 595-ാമത് താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാൻ-17 കോടി, മങ്കട ലീഗ് എംഎല്‍എ മഞ്ഞളാംകുഴി അലി- 15കോടി, കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിൻ – 15 കോടി.കൊല്ലം എംഎല്‍എ മുകേഷ് 14 കോടി എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യമുള്ള കേരളത്തിലെ എംഎഎമാര്‍.
3075-ാം സ്ഥാനത്തുള്ള ധര്‍മ്മടം എംഎല്‍എ എകൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് 1.18 കോടിയുടെ ആസ്തിയാണുള്ളത്. അദ്ദേഹത്തിന് ബാധ്യതകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പറവൂര്‍ എംഎല്‍എയും പ്രതിപക്ഷ നേതാവുമായ വിഡി സതീഷന് ആറ് കോടിയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം