തിരുവനന്തപുരം: ഓഫീസ് സമയത്ത് ഹാജരല്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശിച്ച് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ജീവനക്കാർക്കാണ് മന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് കഴിഞ്ഞ ദിവസം ഓഫീസിൽ പരിശോധന നടത്തിയിരുന്നു. മുതിർന്ന അഞ്ചോളം ഉദ്യോഗസ്ഥർ പരിശോധന സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നില്ല.
read more ഒഡിഷ ട്രെയിൻ ദുരന്തത്തിന് കാരണം സിഗ്നലിങ് പിഴവ്, തിരിച്ചറിയാത്ത 41 മൃതദേഹങ്ങൾ: റെയിൽ മന്ത്രാലയം
തുടർന്ന് രജിസ്റ്റർ പരിശോധനക്കായി അറ്റൻഡൻസ് ശേഖരിച്ചു. ഓഫീസിലെ ജീവനക്കാരായ നിധുൻ, സുജികുമാർ, അനിൽകുമാർ, പ്രദീപ്, ജയകൃഷ്ണൻ എന്നിവരാണ് ഓഫീസിൽ ഹാജരാകാതിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം