തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസിൽ സഹകരണ ബാങ്ക് മാനേജർ അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി അജയ്കുമാറാണ് പിടിയിലായത്. 1.62 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഇയാള് നടത്തിയത്. തിരുവനന്തപുരം കിഴുവിലം സർവീസ് സഹകരണ ബാങ്കിലാണ് ഇയാള് ലക്ഷങ്ങളുടെ തിരിമറി നടത്തിയത്.
ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ബാങ്ക് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം റൂറൽ പൊലീസാണ് അജയ്കുമാറിനെ അറസ്റ്റ് ചെയ്തത്.
2022 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് വരെ കിഴുവിലം സർവീസ് സഹകരണ ബാങ്കിൽ മാനേജർ ഇൻചാർജായി ജോലി ചെയ്തുവന്ന സമയത്തായിരുന്നു ക്രമക്കേട് നടന്നത്. ഇലക്ട്രോണിക് രേഖകളിലടക്കം കൃത്രിമം കാണിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ്.
ബാങ്കിലെ നിക്ഷേപകരുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ വ്യാജരേഖകളുണ്ടാക്കിയും വ്യാജ ഒപ്പിട്ടും ലോൺ അനുവദിച്ചാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം