ലക്നൗ: സഹോദരിയെ കഴുത്തറുത്ത് കൊന്നു സഹോദൻ. ഉത്തർപ്രദേശിലെ ബരാബങ്കിയിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. റിയാസാണ് 18കാരിയായ സഹോദരിയായ കഴുത്തറുത്ത് കൊന്നത്. ഇവരുടെ വീടിന് സമീപം വെച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലനടത്തിയത്.
അറുത്തുമാറ്റിയ തലയുമായി ഇയാൾ പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് ഗ്രാമവാസികൾ പോലീസിനെ വിവരമറിയിച്ചത്. സഹോദരിയുടെ പ്രണയം അംഗീകരിക്കാൻ കഴിയാത്തതിനാലാണ് റിയാസ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
18കാരിയായ ആസിഫ എന്ന പെൺകുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഫത്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മിത്വാര ഗ്രാമവാസികളാണ് ഇവർ. വീട്ടിൽവെച്ചുണ്ടായ തർക്കം ക്രൂരമായ കൊലപാതകത്തിൽ അവസാനിക്കുകയായിരുന്നുവെന്ന് ബരാബങ്കി അഡീഷണൽ പോലീസ് സൂപ്രണ്ട് അശുതോഷ് മിശ്ര പറഞ്ഞു.
ആസിഫയും ചന്ദ് ബാബു എന്നയാളും പ്രണയത്തിലായിരുന്നു. ചന്ദ് ബാബുവിനെ വിവാഹം കഴിക്കണമെന്ന് ആസിഫ വാശിപിടിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. കാമുകനുമായുള്ള ബന്ധം സഹോദരനും കുടുംബവും ശക്തമായി എതിർത്തു. മെയ് 29 ന് ആസിഫയുടെ പിതാവ് അബ്ദുൾ റഷീദ് ചാന്ദ് ബാബുവിനെതിരെ ഐപിസി 366 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പരാതിയെത്തുടർന്ന് ചന്ദ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ബന്ധത്തിൽ നിന്ന് പിന്മാറാൻ ആസിഫ തയ്യാറായില്ല. ചന്ദ് ബാബുവിനെ മാത്രമേ വിവാഹം കഴിക്കൂവെന്ന് വാശിപിടിച്ചു. തുടർന്ന് സഹോദരനുമായി തർക്കത്തിലേർപ്പെട്ടു. തർക്കത്തിനിടെ രോഷാകുലനായ റിയാസ് മൂർച്ചയുള്ള ആയുധമെടുത്ത് ആസിഫയുടെ തലയറുത്ത് കൊലപ്പെടുത്തി. പിന്നീട് അറ്റുവീണ തല ചാക്കിൽ കെട്ടി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയെന്നും പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം