അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രളയ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നാളെ 204 മില്ലിമീറ്ററില്‍ അധികം മഴ പെയ്തേക്കും.
സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ ശക്തമായ മഴപെയ്യുകയാണ്. നിരവധി താഴ്ന്ന മേഖലകള്‍ വെള്ളത്തിനടിയിലായി. നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സന്ദര്‍ശനം നടത്തി.
കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം. കുളു, മണാലി എന്നിവിടങ്ങളിലാണ് പ്രളയമുണ്ടായത്. നിരവധി വീടുകള്‍ തകരുകയും റോഡുകള്‍ ഒലിച്ചുപോകുകയും ചെയ്തു. ഉത്തരാഖണ്ഡില്‍ ദേശീയ പാതയുടെ ഒരുഭാഗം ഒലിച്ചുപോയി. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം