തിരുവനന്തപുരം: വർക്കല അയിരൂരിൽ 56കാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾ പിടിയിൽ. ഒളിവിലായിരുന്ന ഒന്നാം പ്രതി ഷാജി, രണ്ടാം പ്രതി അഹദ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ലീനാ മണിയുടെ ഭർതൃസഹോദരങ്ങളാണ് ഇവർ.
ജൂലൈ 16 ഞായറാഴ്ചയാണ് ലീനാ മണി കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് ഭർതൃസഹോദരൻമാരായ മൂന്നുപേര്‍ രാവിലെ 10 മണിയോടെ ലീനാ മണിയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇവർ ഒളിവിൽ പോവുകയായിരുന്നു. പ്രതികളിലൊരാളായ മുഹ്സിൻ ഇപ്പോഴും ഒളിവിലാണ്.
ഒന്നര വർഷം മുൻപ് ലീനയുടെ ഭർത്താവ് മരിച്ചിരുന്നു. ഭർത്താവിന്റെ സ്വത്ത് വകകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ലീന പൊലീസിലും കോടതിയിലും പരാതി നൽകിയിരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊലപാതകം. 40 ദിവസം മുൻപ് ലീനയുടെ വീട്ടിലേക്ക് പ്രതിയായ അഹദും കുടുംബവും താമസത്തിനു വന്നിരുന്നു. അന്ന് മുതലേ ഇരുകുടുംബങ്ങളും തമ്മിൽ പല പ്രശ്നങ്ങളും നടന്നിരുന്നു. ഇതിനെ തുടർന്ന് ലീനയ്ക്ക് കോടതിയിൽ നിന്ന് സംരക്ഷണ ഓർഡർ നൽകിയിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം