ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

 

കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി. പു​തു​പ്പ​ള്ളി പ​ള്ളി​യി​ൽ എ​ത്തി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച​ത്. കെ. ​സു​ധാ​ക​ര​നും കെ.​സി. വേ​ണു​ഗോ​പാ​ലി​നും ഒ​പ്പം എ​ത്തി​യാ​ണ് രാ​ഹു​ൽ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ച​ത്.

കൊ​ച്ചി​യി​ൽ എ​ത്തി​യ രാ​ഹു​ൽ റോ​ഡ് മാ​ർ​ഗ​മാ​ണ് പു​തു​പ​ള്ളി​യി​ലെ​ത്തി​യ​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വി​ലാ​പ​യാ​ത്ര​യി​ലും രാ​ഹു​ൽ ഗാ​ന്ധി പ​ങ്കു​ചേ​ർ​ന്നു. നേ​താ​ക്ക​ളെ​യും പോ​ലീ​സു​കാ​രെ​യും അ​മ്പ​ര​പ്പി​ച്ച് രാ​ഹു​ൽ വി​ലാ​പ​യാ​ത്ര​യി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്. രാ​ത്രി ഏ​ഴോ​ടെ പു​തു​പ്പ​ള്ളി പ​ള്ളി​യി​ലെ​ത്തി​യ രാ​ഹു​ൽ അ​വി​ടെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പു​തി​യ വീ​ട്ടി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച് വി​ലാ​പ​യാ​ത്ര​യാ​യി പ​ള്ളി​യി​ലേ​ക്ക് എ​ത്താ​നാ​യി​രു​ന്നു രാ​ഹു​ൽ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ വ​ലി​യ ജ​നാ​വ​ലി​യു​ടെ ഇ​ട​യി​ൽ സു​ര​ക്ഷാ പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി രാ​ഹു​ലി​നെ വി​ല​ക്കി.

പു​തി​യ വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും നേ​താ​ക്ക​ളും പ​ള്ളി​യി​ലേ​ക്ക് എ​ത്തി. ഈ ​സ​മ​യം മൃ​ത​ശ​രീ​ര​വും വ​ഹി​ച്ചു​ള്ള വാ​ഹ​നം പ​ള്ളി​യി​ലേ​ക്ക് നീ​ങ്ങി. ജ​നാ​വ​ലി വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി രാ​ഹു​ൽ ഗാ​ന്ധി ചാ​ണ്ടി ഉ​മ്മ​നെ​യും വി​ളി​ച്ച് ത​ന്‍റെ കാ​റി​ൽ ക​യ​റ്റി വി​ലാ​പ​യാ​ത്ര​യ്ക്ക് അ​രി​കി​ലേ​ക്ക് എ​ത്തി​യ​ത്. അ​ദ്ദേ​ഹം പാ​തി​വ​ഴി​യി​ൽ വി​ലാ​പ​യാ​ത്ര​യി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്.

 
തറവാട്ടു വീട്ടിലും നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദർശനവും പ്രാർഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. അക്ഷര നഗരിയിൽ ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് ഉമ്മൻചാണ്ടി തന്റെ സ്വന്തം പുതുപ്പള്ളിയിലെത്തിയത്. പ്രിയപ്പെട്ട തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളി ജംങ്ഷനിലെത്തിയത്. സംസ്കാര ചടങ്ങിൽ‌ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കുന്നു. കർദിനാൾ മാർ ആലഞ്ചേരി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം