മുംബൈ: മഹാരാഷ്ട്രയില്‍ സഹപാഠികളുടെ അടിയേറ്റ് അഞ്ചാം ക്ലാസുകാരന് മരിച്ചു. 11 വയസുകാരന് കാര്‍ത്തിക് ഗെയ്ക്വാദാണ് മരിച്ചത്. നാലു സഹപാഠികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഔറംഗാബാദിലാണ് സംഭവം. ഇരിക്കുന്ന സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. കാര്‍ത്തിക്കിന്റെ വയറിലേറ്റ പരിക്കാണ് മരണകാരണം.
Also Read :മണിപ്പൂര്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
ജൂലൈ ആറിനാണ് സംഭവം നടന്നത്. അസ്വസ്ഥതകളെ തുടര്‍ന്ന് പത്താംതീയതി തന്നെ ക്ലാസിലെ കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായുള്ള കാര്യം കാര്‍ത്തിക് വീട്ടില്‍ പറയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ മൂന്ന് ദിവസത്തിന് ശേഷമായിരുന്നു മരണം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം