തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച ഹർജിയിൽ തുടർ വാദം കേൾക്കുന്നത് ലോകായുക്ത ഓഗസ്റ്റ് 7 ലേക്ക് മാറ്റി. കേസ് മാറ്റിവയ്ക്കണമെന്ന ഹർജിക്കാരന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
കേസിന്റെ സാധുത സംബന്ധിച്ച് മൂന്ന് അംഗ ബെഞ്ച് ഒരു വർഷം മുൻപ് കൈക്കൊണ്ട തീരുമാനം വീണ്ടും ഫുൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട നടപടി ചോദ്യംചെയ്ത് ഹർജിക്കാരൻ ആര്.എസ്. ശശികുമാർ ഹൈക്കോടതിയിൽ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിഞ്ഞതിനാല്‍ ഈ ഹര്‍ജി പരിഗണിക്കപ്പെട്ടിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി മാറ്റണം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്.
കേസ് നേരത്തെ പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹര്‍ജി തങ്ങളുടെ പരിഗണനയിലാണെന്ന് ലോകയുക്തയെ അറിയിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് നിർദ്ദേശം നൽകിയിരുന്നു. പുതിയ ചീഫ് ജസ്റ്റിസ് നിയമിതനാവുന്നതോടെ ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള ഹർജ്ജി പരിഗണിക്കും.
Also Read :മണിപ്പൂര്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കുമെതിരായാണ് പരാതി നല്‍കിയിരുന്നത്. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തുവെന്നാണ് പരാതി. പരേതനായ എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപ നല്കിയതും പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന് നായരുടെ ഭാര്യയുടെ സ്വര്‍ണ പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പ അടയ്ക്കുന്നതിനുമായി എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്കി എന്നായിരുന്നു ആരോപണം. രാമചന്ദ്രന് നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയറായി ജോലി നല്കിയതും വിവാദമായിരുന്നു. ദുരിതാശ്വാസ നിധിയില്‍ നിന്ന് യാതൊരു പരിശോധനയും മന്ത്രിസഭയുടെ കുറിപ്പും കൂടാതെ പണം നല്‍കിയത് ദുര്‍വിനിയോഗമാണെന്നാണ് ലോകായുക്തയ്ക്ക് മുന്നിലെത്തിയ പരാതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം