ബാങ്കുകളെ കുറിച്ചും അവയുടെ പ്രവർത്തനങ്ങളെ കുറിച്ചുമൊക്കെ നമുക്ക് ഏറെ പരിചിതമാണ്. ഒരു പടി കൂടി കടന്ന് ഇപ്പോൾ അവയവ ബാങ്കുകളും ഏറെ സജീവം. എന്നാൽ ബ്രയിൻ ബാങ്കുകളെ കുറിച്ച് കേട്ടിട്ടുണ്ടോ . അതും ലോകത്ത് ഏറ്റവുമധികം ബ്രയിൻ സാമ്പിളുകൾ സൂക്ഷിച്ചിരിക്കുന്ന ഇടം. ഏതാണ്ട് 10000 ത്തോളം തലച്ചോറുകൾ ഇത്തരത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരിടം . പറഞ്ഞു വരുന്നത് കിഴക്കൻ ഡെന്മാർക്കിലെ ഒഡീസിൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റിയുടെ ബേസ്മെന്റിനെ കുറിച്ചാണ് . ലോകത്തിലെ ഏറ്റവും വലിയ ബ്രെയിൻ ബാങ്ക് അഥവാ തലച്ചോറിന്റെ ശേഖരം ഇവിടെയാണ്.
മനുഷ്യന്റെ തലച്ചോറ് എന്നും ആശ്ചര്യപ്പെടുത്തുന്ന , അത്ഭുതപ്പെടുത്തുന്ന അത്യപൂർവ്വമായ ഒരു വസ്തു തന്നെയാണ്. മനുഷ്യ ശരീരത്തെ ലോകവുമായി സംവദിക്കാനും അവയെ വ്യാഖ്യാനം ചെയ്യാനും സഹായിക്കുന്ന മഹാസൃഷ്ടി. അതിന്റെ പ്രവർത്തനങ്ങളും കഴിവുകളും സാധ്യതകളുമൊക്കെ ഇനിയും നമ്മൾ മനസിലാക്കാനിരിക്കുന്നെയുള്ളു. തലച്ചോറിനെ അറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസയോളവും കൗതുകത്തോളം തന്നെ പഴക്കമുണ്ട് അതേക്കുറിച്ചുള്ള പഠനത്തിനും . അത്തരത്തിലുള്ള ഒരു പഠനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് കിഴക്കൻ ഡെന്മാർക്കിലെ മെഡിക്കൽ സർവകലാശാല.
മനുഷ്യാവകാശ ലംഘനത്തിന്റെ കൊടുമുടിയിൽ
തലച്ചോറിനെ കുറിച്ചുള്ള പഠനത്തിനപ്പുറം ചരിത്രത്തിലെ ചില ഇരുണ്ടനാൾവഴികളിലേക്കും മിഴി തുറക്കുന്നു ഈ ബ്രെയിൻ ബാങ്ക് . രണ്ടാം ലോകമഹായുദ്ധകാലത്താണ് യൂണിവേഴ്സിറ്റിയുടെ ബേസ്മെന്റിൽ ഇത്തരമൊരു ബ്രെയിൻ ബാങ്ക് പ്രവർത്തനം തുടങ്ങുന്നത്. അതും രോഗബാധിതമായ തലച്ചോറുകൾ . രോഗികളുടെയോ ബന്ധുക്കളുടെയോ അനുമതി ഇല്ലാതെ നീക്കം ചെയ്ത് സൂക്ഷിച്ചവ. പത്തും നൂറുമല്ല, 9947 സാമ്പിളുകൾ.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം 1945 ലാണ് ഇത്തരത്തിൽ തലച്ചോറുകൾ ശേഖരിക്കാൻ ആരംഭിച്ചതെന്നാണ് രേഖകൾ പറയുന്നത്. 1982 വരെ ഇത്തരത്തിൽ ഇത് ശേഖരിക്കുന്നത് തുടർന്നു എന്നാണ് പറയപ്പെടുന്നത്. ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ കേട്ടവർക്കും അറിഞ്ഞവർക്കും വലിയ ഞെട്ടലുണ്ടായി. മനുഷ്യാവകാശ സംഘടനകളടക്കം വാവിട്ടു വിളിച്ചു. ഇതോടെ നിയമ വിരുദ്ധമായി നടത്തിയ ഈ സാമ്പിൾ ശേഖരണം നിർത്തുകയായിരുന്നു.
ഓഹോസിൽ നിന്നുള്ള രണ്ട് പ്രൊഫസർമാരാണ് ഇത്തരം ഒരു ബ്രെയിൻ ബാങ്കിന് പിന്നിൽ എന്നാണ് പറയപ്പെടുന്നത്. ബ്രെയിൻ പാത്തോളജി ലാബ് എന്ന പേരിലാണ് ബ്രെയിൻ ബാങ്ക് തുടങ്ങിയത്. സാമ്പിളുകൾ എല്ലാം ഡെന്മാർക്കിലെ മനോരോഗ ആശുപത്രികളിലെ ജീവിക്കുന്ന മനോരോഗികളിൽ നിന്ന് എടുത്തതാണ്
ഇന്ന് കാണുന്നതിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഒന്നാം ലോക മഹായുദ്ധ കാലത്തെ മനോരോഗ ആശുപത്രികൾ . ആശുപത്രികളിൽ പ്രവേശനം നേടുന്ന രോഗികൾ പിന്നീട് വർഷങ്ങളോളം തന്നെ പുറംലോകം കാണാതെ അവിടെത്തന്നെ പെട്ടു പോവുകയായിരുന്നു. അല്ലെങ്കിൽ അവിടെ തന്നെ മരിക്കുന്നു. ഓട്ടോപ്സിലൂടെയായിരുന്നത്രേ ഈ സാബിളുകളെല്ലാം പ്രൊഫസർമാർ ശേഖരിച്ചിരുന്നത്. 70 വർഷങ്ങൾക്കു മുൻപ് തലച്ചോറിന്‍റെ ഓട്ടോപ്സി എടുക്കുക എന്നത് അവർ വളരെ സാധാരണമായി നടത്തിയിരുന്ന കാര്യമായിരുന്നു.
ഒരുപക്ഷേ അന്ന് നിലനിന്നിരുന്ന യുദ്ധ സാഹചര്യങ്ങളും മറ്റും കാരണം ബന്ധുക്കൾക്ക് വർഷങ്ങളായി മനോരോഗ ആശുപത്രിയിൽ ജീവിച്ചിരുന്ന രോഗികളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല എന്ന് വേണം കരുതാൻ. മാത്രമല്ല മനോരോഗം പോലെ രോഗബാധിതരായ ആളുകൾക്ക് അവരുടെ ചികിത്സയുടെ ഭാഗമായി എന്ത് നടപടികൾ സ്വീകരിക്കണമെന്നതിനെ കുറിച്ച് ബന്ധുക്കളുമായി വേണ്ട ആശുവിനിമയം നടത്തേണ്ട സാഹചര്യമില്ലെന്ന് ആയിരുന്നു അന്ന് പൊതുവിൽ വിലയിരുത്തിയിരുന്നത്. ചികിത്സയുടെ ഭാഗമായി എന്ത് നടപടികൾ സ്വീകരിക്കണം എന്നത് പൂർണ്ണമായും ഡോക്ടർമാരുടെ തീരുമാനം മാത്രമായിരുന്നു.
9947 ബ്രെയിൻ സാമ്പിളുകളാണ് വെള്ള ബക്കറ്റുകളിലായി ഈ ബാങ്കുകളിൽ സംസ്കരിച്ച് സൂക്ഷിച്ചിരുന്നത്. ഒന്ന്, രണ്ട് , മൂന്ന് എന്ന് തുടങ്ങി 9947 നമ്പർ വരെ ബക്കറ്റുകളുടെ പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സൂക്ഷിച്ചിരിക്കുന്നത് ഡിമെൻഷ്യയും ഷീസോഫ്രീനിയെയും ബാധിച്ച രോഗികളുടെ തലച്ചോറുകളാണ്. എന്നാൽ മറ്റ് രോഗബാധിതരായ ആളുകളുടെ തലച്ചോറുകളും ബക്കറ്റിൽ ഫോർമാലിനിൽ സൂക്ഷിച്ചിരുന്നു. എന്തിനുവേണ്ടി ഇരുവരും ഇത്തരത്തിൽ 10000 ത്തോളം വരുന്ന ട്രെയിനുകൾ ശേഖരിച്ചിരുന്നു എന്നതാണ് ഉയരുന്ന ചോദ്യം. ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാര്യം രോഗികളുടെയോ ബന്ധുക്കളുടെയും യാതൊരുവിധ അനുമതിയും ഇല്ലാതെയായിരുന്നു ഈ നടപടികളെല്ലാം ചെയ്തിരുന്നത് എന്നതാണ്.
തൊണ്ണൂറുകളിൽ മാത്രമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിൻ പാത്തോളജി എന്ന സ്ഥാപനം ശ്രദ്ധയിലേക്ക് വന്നത്. പിന്നീട് മാധ്യമങ്ങളിൽ അടക്കം വലിയ വിവാദമായി മാറിയ വാർത്തയിൽ ഒരുപാട് ചർച്ചകൾ ലോകമെമ്പാടും നടന്നു. ശേഖരിച്ചിരുന്ന ബ്രെയിൻ സാമ്പിളുകൾ നശിപ്പിക്കുന്നതിനെ കുറിച്ച് ആയിരുന്നു ആദ്യ ചിന്തകളും ചർച്ചകളും.
2018 ആർഎസ്എസ് ആശുപത്രി യൂണിവേഴ്സിറ്റിയിൽ നിന്നും മാറ്റാൻ തീരുമാനിച്ചതോടെ ബ്രെയിൻ ബാങ്കിന്റെ
നിലനിൽപ്പ് അനിശ്ചിതത്വത്തിലായി. എന്നാൽ പിന്നീട് നടന്ന ചർച്ചകളിൽ മനോരോഗ മേഖലയിലുള്ള തുടർ പഠനങ്ങൾക്കും രോഗികൾക്കുമായി തലച്ചോറിന്റെ ശേഖരത്തെ നിലനിർത്തുന്നത് തുടരാനുള്ള തീരുമാനമാണ് ഉണ്ടായത്. 2018 ഈ ബ്രെയിൻ സാമ്പിളുകൾ എല്ലാം മാറ്റി.
നേരത്തെ സൂചിപ്പിച്ചതുപോലെ ഈ ബ്രെയിൻ സാമ്പിളുകൾ എല്ലാം വളരെ അമൂല്യമായി തന്നെയാണ് കരുതപ്പെടുന്നത്. കാരണം ആധുനിക മനോരോഗ മരുന്നുകൾ പരീക്ഷിക്കപ്പെടാത്ത ബ്രെയിൻ സാമ്പിളുകളാണ് അവയിൽ ആദ്യ കാലഘട്ടത്തിൽ ശേഖരിക്കപ്പെട്ടത് എന്നത് തന്നെയാണ് അതിന്റെ പ്രത്യേകത.
ഇപ്പോൾ കോപ്പൻ ഹെഗൻ സർവകലാശാലയിലെ ശാസ്ത്രജ്ഞർ 1940കളിലെ ഷീസോഫ്രീനിക്ക് തലച്ചോറുകളിൽ പഠനം നടത്തുകയാണ്. യാതൊരുവിധ മരുന്നുകളുടെ ഫലവും ഇല്ലാതിരുന്ന ആ തലച്ചോർ സാമ്പിളുകളിൽ രോഗത്തിന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് അറിയാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു എന്നാൽ ഇത്രയും കാലം ഫോർമാലിനിൽ സൂക്ഷിച്ചിരുന്നു എന്നതുകൊണ്ട് തന്നെ ഗവേഷണങ്ങൾക്ക് ചെറിയ ചില പരിമിതികളും ഉണ്ട് .
എന്നാൽ ആധുനിക കാലത്ത് അതികഠിനമായ നിയന്ത്രണങ്ങളോടെയും നിർദ്ദേശങ്ങളുടെയും നിയമങ്ങളുടെയും മാത്രമാണ് എല്ലാ രീതിയിലുള്ള വൈദ്യശാസ്ത്ര ഗവേഷണങ്ങളും നടക്കുന്നത്. ആധുനിക ബ്രെയിൻ ബാങ്ക് പൂർണ്ണമായും നിയമവിധേയമായി ദാതാക്കളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. മൈനസ് 80 ഡിഗ്രി സെൽഷ്യസ് വളരെ സുരക്ഷിതമായികർശന മാനദണ്ഡങ്ങളോടെയാണ് ആധുനിക കാലത്ത് ബ്രെയിൻ ബാങ്കുകളുടെ പ്രവർത്തനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം