ഇസ്ലാമാബാദ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദികളും തീയതികളും പ്രഖ്യാപിച്ചു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മത്സരക്രമം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 30ന് പാകിസ്താനിലെ മുള്‍ട്ടാനിലാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്ക് തിരിതെളിയുക.
ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന് നേപ്പാളിനെ നേരിടും. സെപ്റ്റംബര്‍ രണ്ടിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശ്രീലങ്കയിലെ കാന്‍ഡിയില്‍ വെച്ചാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന് പോരാട്ടം. ഓഗസ്റ്റ് 30ന് തുടങ്ങുന്ന ടൂർണമെന്റ് സെപ്റ്റംബർ 17ന് അവസാനിക്കും.
ഹൈബ്രിഡ് രീതിയിലുള്ള മത്സരമാണ് ഏഷ്യ ക്രിക്കറ്റ് കൗൺസിൽ ജൂണിൽ പ്രഖ്യാപിച്ചത്. നാല് മത്സരം പാക്കിസ്ഥാനിലും ബാക്കി ഒൻപത് മത്സരം ശ്രീലങ്കയിലുമാണ് നടത്തുന്നത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ കളിക്കാൻ എത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് മത്സരം രണ്ട് രാജ്യങ്ങളിലായി നടത്താൻ തീരുമാനിച്ചത്. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യങ്ങൾ പങ്കെടുക്കും. 13 ഏകദിന മത്സരങ്ങളായിരിക്കും ഉണ്ടാകുക.
Read more: ജനനായകന് വിടനൽകാൻ ജനപ്രവാഹം; വിലാപയാത്ര കൊട്ടാരക്കരയിലേക്ക്; തിരുവനന്തപുരം കടന്നത് 7 മണിക്കൂറെടുത്ത്
രണ്ട് ഗ്രൂപ്പുകളിലായാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യയും പാകിസ്താനും നേപ്പാളുമടങ്ങുന്നതാണ് ഗ്രൂപ്പ് എ. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്താനുമാണ്. ഉദ്ഘാടന മത്സരത്തിന് ശേഷം ഓഗസ്റ്റ് 31ന് കാന്‍ഡിയില്‍ വെച്ച് ബംഗ്ലാദേശ് ശ്രീലങ്കയെ നേരിടും. സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യ-പാകിസ്താന് മത്സരവും മൂന്നിന് ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന് മത്സരവും നടക്കും. സെപ്റ്റംബര്‍ നാലിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. കാന്‍ഡിയില്‍ നേപ്പാളിനെയാണ് ഇന്ത്യ നേരിടുക. സെപ്റ്റംബര്‍ അഞ്ചിന് ലാഹോറില്‍ ശ്രീലങ്ക അഫ്ഗാനെ നേരിടുന്നതോടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകും.
സെപ്റ്റംബര്‍ ആറ് മുതല്‍ 15 വരെ ലാഹോര്‍, കാന്‍ഡി, ദംബുല്ല എന്നിവിടങ്ങളിലാണ് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ 17ന് കൊളംബോയിലാണ് ഏഷ്യാ കപ്പിന്റെ ഫൈനല്‍ മത്സരം അരങ്ങേറുക.
ഏഷ്യാകപ്പ് കളിക്കാൻ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന ഉറച്ച നിലപാടാണ് ബിസിസിഐ തുടക്കം മുതൽ സ്വീകരിച്ചത്. ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം പാക്കിസ്ഥാനു പുറത്തുനടത്താമെന്ന ‘ഹൈബ്രിഡ്’ മോഡലുമായി പാക്കിസ്ഥാനെത്തി. ചർച്ചകള്‍ക്കു ശേഷം ഇന്ത്യയുടെ കളികളും മറ്റു പ്രധാന മത്സരങ്ങളും ശ്രീലങ്കയിൽ നടത്താൻ ധാരണയായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം