ഇംഫാൽ: മണിപ്പൂരിൽ ആൾക്കൂട്ടം കുക്കി യുവതികളെ പൊതുവഴിയിലൂടെ നഗ്നരായി നടത്തിയതിന്റെ വീഡിയോ പ്രചരിച്ചതിനു പിന്നാലെ സംസ്ഥാനത്ത് വീണ്ടും സംഘർഷം. മെയ് നാലിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ബുധനാഴ്ച വ്യാപകമായി പ്രചരിച്ചത്. കുകി വിഭാഗത്തിൽപ്പെട്ട ഇവരെ സമീപത്തെ വയലിൽ വെച്ച് കൂട്ട ബലാത്സംഗം ചെയതതായി കുകി ഗോത്ര സംഘടന ആരോപിച്ചു.
ഇതോടെ മണിപ്പൂരിൽ സംഘർഷം വർധിച്ചിരിക്കുകയാണ്. ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) വ്യാഴാഴ്ച പ്രതിഷേധ മാർച്ച് നടത്താനിരിക്കെയാണ് വീഡിയോ പുറത്തായത്. മേയ് മാസം നാലിന് കാങ്പോക്പി ജില്ലയിലായിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യം അരങ്ങേറിയത്. സ്ത്രീകൾ കരഞ്ഞ് നിലവിളിച്ചിട്ടും ആൾക്കൂട്ടം ഇവരെ മോചിപ്പിക്കാൻ തയാറായില്ല.
വീഡിയോ വൈറലായതോടെ സംഭവത്തെ വിമർശിച്ച് നിരവധി പേർ രംഗത്ത് വന്നു. കടുത്ത നടപടിയും ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് ഐടിഎൽഎഫ് ദേശീയ വനിതാ കമ്മീഷനിലും പട്ടിക വർഗ കമ്മീഷനിലും പരാതി നൽകി. സംഭവത്തിൽ കേസെടുത്തതിനെ കുറിച്ചോ മറ്റോ മണിപ്പൂർ പൊലീസ് ഇതുവരെയൊന്നും പറഞ്ഞിട്ടില്ല.
Read more: ജനനായകന് വിടനൽകാൻ ജനപ്രവാഹം; വിലാപയാത്ര കൊട്ടാരക്കരയിലേക്ക്; തിരുവനന്തപുരം കടന്നത് 7 മണിക്കൂറെടുത്ത്
ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ മെയ് 4 മുതൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. സംഘർഷം ആരംഭിച്ചിട്ട് രണ്ട് മാസത്തിലേറെയായി. മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 130ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം അവസാനിപ്പിക്കാൻ സംസ്ഥാന – കേന്ദ്ര സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം